മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക: ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?; സുരേഷ് ഗോപി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ അവസ്ഥ ഭീതി പടര്‍ത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. കോടതിയെ പോലും ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ സാറ്റലൈറ്റ് സംവിധാനം വേണം. ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?. കോടതി പറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു. ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കന്നത്. നമുക്കിനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

വയനാട് ദുരന്തവും തുംഗഭദ്ര അണക്കെട്ടിനുണ്ടായ തകരാറും കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രിയും ചര്‍ച്ചനടത്തി മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമം നടത്തണമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥം വഹിക്കണമെന്നാണ് അവരുടെ ആവശ്യം. മുല്ലപ്പെരിയാര്‍ ഡാം കമ്മിഷന്‍ചെയ്ത് 129 വര്‍ഷം തികയുന്ന ഒക്ടോബര്‍ 10-ന് കേരളത്തിലെ 129 കേന്ദ്രങ്ങളില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിക്കുമെന്നും സമരസമിതി പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*