
അതിരമ്പുഴ: മുണ്ടകപ്പാടം തൊടിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യം സാധുകരിക്കുന്നതിനായി അതിരമ്പുഴ ഗ്രാമ പഞ്ചായത്തും തൊടിന് സമീപ വാസികളായ നാട്ടുകാർ, വിവിധ വാഹന ഷോറൂം പ്രതിനിധികൾ, ഹോട്ടൽ ഉടമകൾ, മാതാ, കാരിത്താസ്, മിറ്റര ഹോസ്പിറ്റലിൽ പ്രതിനിധികൾ, വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായികൾ എന്നിവരുടെ സംയുക്ത യോഗം അതിരമ്പുഴ പഞ്ചായത്ത് ഹാളിൽ ചേർന്നു. അതിന്റെ അടിസ്ഥാനത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു.
അടുത്ത ദിവസം തന്നെ സംയുക്ത പരിശോധന നടത്താനും നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷിമി സജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹരിപ്രകാശ് കെ, ജെയിംസ് തോമസ്, വാർഡ് മെമ്പർമാരായ ആലിസ് ജോസഫ്, സജി തടത്തിൽ, അമുത റോയ്, ജോസ് അഞ്ജലി, പൊലുഷൻ കണ്ട്രോൾ ബോർഡ് AE ഗീതു ജി കുമാർ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് രമ്യ സൈമൺ എന്നിവർ പ്രസംഗിച്ചു.
Be the first to comment