തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് റോഡ് സ്വകാര്യ വ്യക്തിക്ക് പാർക്കിങിന് നൽകിയ കരാർ റദ്ദാക്കി

തിരുവനന്തപുരം എംജി റോഡിൽ ഹോട്ടലിന് പാർക്കിംഗ് അനുവദിച്ച കരാർ കോർപറേഷൻ റദ്ദാക്കി.ഹോട്ടലുടമ കരാർ വ്യവസ്ഥ ലംഘിച്ചെന്നും അതിനാലാണ് റദ്ദാക്കിയതെന്നുമാണ് നഗരസഭയുടെ വിശദീകരണം.ഇന്ന് നഗരസഭ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് നടപടി. നഗരസഭയുടെ നടപടി ശരിയല്ലെന്ന് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. 

എംജി റോഡിന്റെ ഒരു ഭാഗവും ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ വാടകയ്ക്കു നൽകാനോ പാർക്കിങ് ഫീസ് പിരിക്കാനോ അനുമതി ഇല്ലെന്നു പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. പൊതുമരാമത്തിന്റെ ആസ്തിയാണ് ഈ റോഡ്. ഇത് 15 വർഷത്തെ പരിപാലനത്തിനായി കേരള റോഡ് ഫണ്ട് ബോർഡിന് നൽകിയതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

പ്രതിമാസം 5000 രൂപ വാടകയ്ക്ക് മുദ്രപ്പത്രത്തിൽ കരാർ എഴുതി സ്വകാര്യ ഹോട്ടലിന് എംജി റോഡിന്റെ ഭാഗം പാർക്കിങ്ങിനായി തിരുവനന്തപുരം കോർപറേഷൻ നൽകിയത് വിവാദമായിരുന്നു. ഇതേത്തുടർന്ന്  പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആവശ്യപ്പെട്ട പ്രകാരമാണ് ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ റിപ്പോർട്ട് സമർപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*