ലോ​ട്ട​റി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച സംഭവം; രാ​ജ​ധാ​നി ഹോ​ട്ട​ൽ കെ​ട്ടി​ടം പൂ​ട്ടി ഏ​റ്റെ​ടു​ക്കാ​ൻ നഗരസഭ കൗ​ൺ​സി​ൽ യോ​ഗം തീരുമാനിച്ചു

കോട്ടയം: കെട്ടിടത്തിന്റെ കോ​ൺ​ക്രീ​റ്റ്​ പാ​ളി അടർന്നുവീണ് ലോട്ടറിക്കടയിലെ ജീവനക്കാരൻ മരിച്ച സംഭവത്തെ തുടർന്ന് നഗരസഭയുടെ തിരുനക്കരയിലെ രാജധാനി ഹോട്ടൽ കെട്ടിടം പൂട്ടി, ഏറ്റെടുക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.

സർക്കാർ അംഗീകൃത ഏജൻസിയെ കൊണ്ട് കെട്ടിടത്തിന്റെ ബലപരിശോധന നടത്താനും അപകടകരമായ എടുപ്പുകൾ രണ്ടു ദിവസത്തിനകം പൊളിച്ചുനീക്കാനും തീരുമാനിച്ചു. ഇതിന് ഒന്നരലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എൻജിനീയറിങ് വിഭാഗം തയാറാക്കി. റവന്യൂ, ആരോഗ്യ, എൻജിനീയറിങ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*