
കൊച്ചി: ആലുവയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മന്ത്രി കുട്ടിയുടെ മാതാപിതാക്കളെ കാണുകയും ആശ്വാസ വാക്കുകൾ അറിയിക്കുകയും ചെയ്തു. കുട്ടിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ലെന്ന പരാതി നിലനിൽക്കെയാണ് മന്ത്രി വീണ ജോർജ് കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചത്.
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. പരമാവധി ശിക്ഷ ഉറപ്പാക്കണം എന്ന് മാത്രം കുടുംബം ആവശ്യപ്പെട്ടതായും വീണ ജോര്‍ജ് പറഞ്ഞു. ആലുവയിലേത് പൈശാചികമായ കൊലപാതകമാണെന്നും കുടുംബത്തിന് ആദ്യഘട്ട സഹായം ഉടന്‍ നല്‍കുമെന്നും വീണ ജോര്‍ജ് അറിയിച്ചു. മറ്റ് സഹായത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കും. സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ലെന്ന ആക്ഷേപത്തോട് പ്രതികരിച്ച വീണ ജോര്‍ജ് അനാവശ്യ വിവാദങ്ങള്‍ക്ക് പറ്റിയ സമയമല്ല ഇതെന്നും വ്യക്തമാക്കി.
Be the first to comment