
ഇടുക്കി: വീണ്ടും ജനവാസ മേഖലയിലിറങ്ങി മുറിവാലൻ. ഇന്ന് രാവിലെ ചിന്നക്കനാൽ 60 ഏക്കർ വിലക്ക് ഭാഗത്താണ് മുറിവാലൻ ഇറങ്ങിയത്. വീടുകൾക്ക് സമീപം എത്തിയ ആന പിന്നീട് മടങ്ങി. ഇതിനിടയിൽ ആനയുടെ ദൃശ്യങ്ങൾ പകർത്തുവാൻ ശ്രമിക്കുന്നതിനിടെ ആന പ്രകോപിതനായി.
ദൃശ്യങ്ങൾ പകർത്തിയവർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികളാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് സൂചന. സ്ഥലത്ത് ആർആർടിസംഘം നിരീക്ഷണം നടത്തി വരുകയാണ്.
Be the first to comment