സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് സംഗീത മത്സരം കോട്ടയത്ത്

കോട്ടയം: രഞ്ജിനി സംഗീത സഭ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി എല്ലാ വർഷവും നടത്തുന്ന സംഗീത മത്സരം ഫെബ്രുവരി 26 ന് തിരുനക്കരയിൽ നടക്കും. തിരുനക്കര രഞ്ജിനി സംഗീത സഭാ ഹാളിൽ 26ന് രാവിലെ 9 മണി മുതലാണ് മത്സരങ്ങൾ നടക്കുന്നത്. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.

വായ്പാട്ട്, വയലിൻ, മ്യദംഗം എന്നിവയാണ് മത്സര ഇനങ്ങൾ. മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. 8 വയസ് മുതൽ 11 വയസ് വരെ സബ്ജൂനിയർ, 12 വയസ് മുതൽ 15 വയസ് വരെ ജൂനിയർ, 16 വയസ് മുതൽ 20 വയസ് വരെ സീനിയർ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്.

പൂരിപ്പിച്ച അപേക്ഷകൾ രഞ്ജിനി സംഗീത സഭാ ഓഫീസിൽ തിരികെ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 22 വൈകിട്ട് 5.00 മണി.
കൂടുതൽ വിവരങ്ങൾക്ക്
രഞ്ജിനി സംഗീത സഭ, കോട്ടയം ഫോൺ: 9447284780 (സെക്രട്ടറി), 0481-2303090 (പ്രസിഡൻറ്)

Be the first to comment

Leave a Reply

Your email address will not be published.


*