സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലർച്ചെ 2.30 ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയാണ്. 1975 ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീതരംഗത്ത് അരങ്ങേറ്റം. 200 ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. മലയാളത്തിലെ ആദ്യ ടെക്നോ മ്യൂസിഷ്യൻ എന്ന് വിശേഷിക്കപ്പെട്ടു. 1994 ൽ പിജി വിശ്വംഭരൻ സംവിധാനം ചെയ്ത ദാദ ആണ് കെ ജെ ജോയ് അവസാനമായി സംഗീതമൊരുക്കിയ ചിത്രം.

ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായി കീ ബോർഡ് ഉപയോഗിച്ച സംഗീത സംവിധായകനാണ്. 18-ാമത്തെ വയസ്സിൽ എംഎസ് വിശ്വനാഥന്റെ ഓർക്കസ്ട്ര ടീമിൽ ചേർന്നു. പള്ളികളിലെ ഗായകസംഘത്തിൽ സംഗീത ഉപകരണങ്ങൾ വായിച്ചായിരുന്നു തുടക്കം. ഇവൻ എന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, മുക്കുവനെ സ്നേഹിച്ച ഭൂതം, മദാലസ, ലിസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സർപ്പം, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച തുടങ്ങിയവ കെജെ ജോയ് സംഗീത സംവിധാനം നിർവഹിച്ച സിനിമകളാണ്. 12 ഓളം ഹിന്ദി സിനിമകൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്.

കസ്തൂരി മാൻമിഴി, എൻ സ്വരം പൂവിടും, ഒരേ രാഗ പല്ലവി, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, സ്വർണമീനിന്റെ ചേലൊത്ത കണ്ണാളെ തുടങ്ങിയവ കെ ജെ ജോയ് സംഗീതമൊരുക്കിയ ഹിറ്റ് ഗാനങ്ങളാണ്. സൂപ്പർ താരം ജയന്റെ നിരവധി സിനിമകൾക്ക് കെജെ ജോയ് സംഗീതമൊരുക്കി.

Be the first to comment

Leave a Reply

Your email address will not be published.


*