ഉപയോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്സ്ആപ്പ്. ഇക്കൂട്ടത്തിൽ പുതുതായി വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോകുന്ന ഫീച്ചറാണ് വീഡിയോ കോളിനിടെ മ്യൂസിക് ഓഡിയോ ഷെയർ ചെയ്യാൻ കഴിയുന്ന സംവിധാനം.
വീഡിയോ ഉള്ളടക്കത്തിനൊപ്പം ഓഡിയോ ഉള്ളടക്കം കൂടി പങ്കുവെയ്ക്കാൻ കഴിയുന്നത് ഉപയോക്താക്കൾക്ക് നവ്യാനുഭവമാകുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തൽ. കൂടാതെ ആശയവിനിമയം കൂടുതൽ ഫലപ്രദമാകാനും ഇത് ഉപകരിക്കുമെന്നും കണക്കുകൂട്ടുന്നു. വീഡിയോ കോളിനിടെ ഒരാൾ സ്ക്രീൻ ഷെയർ ചെയ്താൽ വീഡിയോടൊപ്പം മ്യൂസിക് ഓഡിയോയും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഫീച്ചർ. സ്ക്രീൻ ഷെയർ ഓപ്ഷൻ എനേബിൾ ചെയ്ത് വച്ചാൽ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ.
സ്ക്രീൻ ഷെയർ ഓപ്ഷൻ എനേബിൾ ചെയ്ത് വച്ചാൽ മറ്റുള്ളവരുമായി ഏത് ഓഡിയോയും പങ്കുവെയ്ക്കാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം വരിക. വീഡിയോ കോളിനിടെ ഒരേ സമയം വീഡിയോയും മ്യൂസിക് ഓഡിയോയും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ.
Be the first to comment