എം ജി സർവകലാശാലയിൽ സംഗീത സെമിനാർ മാർച്ച് 26, 27 തിയതികളിൽ നടക്കും

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക് (ഐയുസിഎസ്എസ്എം) സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയിലെ സംഗീത സെമിനാർ മാർച്ച് 26, 27 തീയതികളിൽ നടക്കും. 26ന് രാവിലെ 9.30ന് വൈസ് ചാൻസലർ ഡോ. സി ടി  അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. നാദോപാസന പ്രസിഡന്റ് തിരുവിഴ ജയശങ്കർ, കളിയരങ്ങ് സെക്രട്ടറി എം ഡി സുരേഷ് ബാബു, സർവകലാശാലാ രജിസ്ട്രാർ ഡോ. കെ ജയചന്ദ്രൻ, കോട്ടയം ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിക്കും.

തുടർന്ന് അഭിനയ കലയിലെ സംഗീതത്തെക്കുറിച്ച് കോട്ടയ്ക്കൽ മധുവും സോപാന സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അമ്പലപ്പുഴ വിജയകുമാറും പ്രഭാഷണം നടത്തുംവൈകുന്നേരം 4.30 മുതൽ കോട്ടയ്ക്കൽ മധു, കലാനിലയം രാജീവ്, ഹരിരാഗ് നന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ജുഗൽബന്ദി നടക്കും.

27ന് രാവിലെ പത്തിന് രാജലക്ഷ്മി തിരുവനന്തപുരവും നിരുപമ എസ് ചിരാതും നയിക്കുന്ന ക്ലാസിക്കൽഗസൽ സംഗീത പരിപാടി. സംഗീത സംവിധാനത്തിന്റെ ആശയത്തെക്കുറിച്ച് 11.45ന് ജെയ്സൺ ജെ നായരും കച്ചേരി ധർമ്മംസാഹിത്യത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് എൻ സജിത്തും പ്രഭാഷണം നടത്തും.

വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സർവകലാശാലാ സിൻഡിക്കേറ്റ് അംഗം ഡോ. കെ എം സുധാകരൻ, ഐയുസിഎസ്എസ്എം എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പ്രഫ. കെ എസ് ശ്രീലത, സയൻസ് ഫാക്കൽറ്റി ഡീൻ ഡോ. ബീന മാത്യു, കോളജ് ഡവലപ്മെന്റ് കൗൺസിൽ ഡയറക്ടർ പി ആർ  ബിജു തുടങ്ങിയവർ പങ്കെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*