പ്രശസ്ത സംഗീതജ്ഞനും, കീബോർഡ് മാന്ത്രികനുമായ സ്റ്റീഫൻ ദേവസിക്ക് യു.എ .ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് സ്റ്റീഫൻ ദേവസി ഗോൾഡൻ വിസ പതിച്ച പാസ്‌പോർട്ട് കൈപറ്റി.
നേരത്തെ മലയാളം ഉൾപ്പെടെ ഇന്ത്യൻ സംഗീതജ്ഞർക്കും, ചലച്ചിത്ര താരങ്ങൾക്കും, സംവിധയകർക്കും , നിർമ്മാതാക്കൾക്കും , ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനയായിരുന്നു.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വീസ. പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികൾക്ക് ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭ്യമായിട്ടുണ്ട്. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
Congratulation’s To Mr Stephen Devassy The Magical Maestro , The supersonic Speed , The keeper of Keys . God’s Given Talent
Hats off to The Young Versatile talent Mr Stephen Devassy for the Golden Visa
.
.
.
.
.#businesssetup #dubai #uae #business pic.twitter.com/3FtT6tU0LP— ECH Digital (@DigitalEch) December 12, 2022
Be the first to comment