കോഴിക്കോട്: രാജ്യസഭയിലേക്കില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി പ്രതികരിച്ചു. രാജ്യസഭയിലെത്തേണ്ടത് പരിണിതപ്രജ്ഞരായ നേതാക്കളാണ്. തൻ്റെ പേര് രാജ്യസഭയിലേക്ക് പരിഗണിക്കുന്നില്ല. ചെറുപ്പക്കാര്‍ വരുന്നതില്‍ ശരികേടില്ല. ഞാന്‍ യുവാവല്ല. പാര്‍ട്ടിയില്‍ മാത്രമാണ് യുവാവ്. പാര്‍ട്ടി എനിക്ക് അര്‍ഹമായ പരിഗണ നല്‍കി. മുതിര്‍ന്ന നേതാക്കളുടെ ശബ്ദമാണ് രാജ്യസഭയിലെത്തേണ്ടതെന്നും കെ എം ഷാജി വ്യക്തമാക്കി.
പാര്‍ട്ടിയിയുടെ ജനറല്‍ സെക്രട്ടറി പദമാണ് ആഗ്രഹിക്കുന്നതെന്നും കെ എം ഷാജി തുറന്ന് പറഞ്ഞു. പാര്‍ലമെന്ററി മോഹമില്ല. ജനറല്‍ സെക്രട്ടറിയാവാന്‍ ആഗ്രഹിക്കുന്നുണ്ട്. പാര്‍ട്ടിയിലാരും ആഗ്രഹിക്കുന്ന പദവിയാണത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം പാടില്ല.
ഒത്തുത്തീര്‍പ്പ് രാഷ്ട്രീയം തോന്ന്യാസമാണ്. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ പിണറായി വിജയനെതിരായ കേസുകള്‍ ഒത്തുതീര്‍പ്പാക്കരുത്. അഴിമതിയാരോപണങ്ങളില്‍ ഒത്തുതീര്‍പ്പ് പാടില്ല. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകളും അറസ്റ്റിലാകുമെന്നും ഷാജി പ്രതികരിച്ചു.
Be the first to comment