മുട്ടിൽ മരം മുറി കേസ്; പ്രതികളുടെ വാദം പൊളിഞ്ഞു; മരത്തിന്റെ DNA പരിശോധന ഇന്ത്യയിൽ ആദ്യം: മന്ത്രി എ കെ ശശീന്ദ്രൻ

മുട്ടിൽ മരം മുറിക്കേസിൽ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കള്ള വാദങ്ങൾ പൊളിഞ്ഞതെന്നും കേസിൽ വകുപ്പ് നടത്തുന്നത് പഴുതുകളടച്ച അന്വേഷണമാണെന്നും മന്ത്രി വ്യക്തമാക്കി.

ഡിഎന്‍എ ടെസ്റ്റ് പ്രകാരം 450 വർഷം പഴക്കമുള്ള മരമാണ് മുറിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇത്തരത്തിൽ മരങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ്. വനം വകുപ്പ് കേസെടുത്താൽ പ്രതികൾക്ക് 500 രൂപ മാത്രമാണ് പിഴ ലഭിക്കുക. അതുകൊണ്ടാണ് PDPP Act പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയത പഴുതച്ച അന്വേഷണമാണ് വനംവകുപ്പ് നടത്തുന്നത്. കേസിൽ റിപ്പോർട്ട് നൽകാനുള്ള നടപടി വേഗത്തിലാക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

ഒരു സർക്കാർ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിക്കുക ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*