‘ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രീയില്‍ മക്കള്‍ ഉണ്ടാകുന്നതിനെ പറ്റിയല്ല, കൂടുതല്‍ ഒന്നും പറയുന്നില്ല’; വിവാദ പരാമര്‍ശവുമായി എംവി ഗോവിന്ദന്‍

തൊടുപുഴ: ഇടുക്കി ജില്ലാ സമ്മേളനത്തില്‍ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാകുന്നത് അഭിമാനമെന്ന് സനാതന ധര്‍മ വക്താക്കള്‍ വിശ്വസിക്കുന്നതായും അത് ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രിയില്‍ ഉണ്ടാകുന്നതിനെപ്പറ്റിയല്ലെന്നും അതിനെപ്പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അത് മഹത്തരമാണെന്നും പറയുന്നതാണ് ആര്‍ഷഭാരത സംസ്‌കാരം. എന്നിട്ട് അതിന് കൊടുക്കുന്ന പേര് സതാനന ധര്‍മം ഗോവിന്ദന്‍ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടികളെ പോലെ പാവപ്പെട്ടവരെ തല്ലികൊല്ലാന്‍ അവകാശമുണ്ടായ കാലം, നിഴലുകള്‍ തമ്മില്‍ കൂട്ടിമുട്ടിയാല്‍ പോലും അയിത്തം. ബ്രാഹ്മണര്‍ പോയ വഴിയിലൂടെ പോകാന്‍ പാവപ്പെട്ടവര്‍ തീണ്ടല്‍ക്കാര്‍ ശബ്ദമുണ്ടാക്കി പോകേണ്ടിയിരുന്ന കാലം. വിവാഹം കഴിഞ്ഞാല്‍ ആദ്യദിവസം യജമാനന്റെ വീട്ടിലേക്ക് വധുവിലേക്ക് കൊണ്ടുപോണം. ഈ ബ്രാഹ്മണ്യത്തിന്റെ ധര്‍മത്തെയാണ് നിങ്ങള്‍ സനാതനം എന്നുപറഞ്ഞത്. ആ ധര്‍മം ഈ രാജ്യത്തെ ജനങ്ങള്‍ക്കെതിരായി ഉളളതാണെന്നും ഗോവിന്ദന്‍ പറഞ്ഞു

ആ സനാതന ധര്‍മം ഇവിടുത്തെ പാവപ്പെട്ട മനുഷ്യരുടെതല്ല. ബ്രാഹ്മണ മേധാവിത്വത്തിന്റെതാണ്. അടിച്ചമര്‍ത്തലിന്റെതാണ്. ഇതിനെതിരെ പൊരുതിയ പ്രസ്ഥാനത്തിന്റെ കലവറയാണ് കേരളം. ഫ്യൂഡല്‍ സമൂഹത്തെ വലിച്ചെറിഞ്ഞ ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനം ഈ കേരളം മാത്രമാണ്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. ആര്‍എസ്എസിന്റെ നൂറാം വര്‍ഷമാണിത്. അതിന്റെ ഭാഗമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു ഭരണാധികാരി എന്നിവയെല്ലാം. എല്ലാം ഒരുകേന്ദ്രം മാത്രമുള്ള ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രമാണിത്. പാവപ്പെട്ട പട്ടികജാതിക്കാരന്റെയും പട്ടികവര്‍ഗക്കാരന്റെയും വീട്ടിലേക്ക് പോയിട്ട് ആര്‍എസ്എസുകാരന്‍ കബഡി കളിക്കുകയാണ്. സരസ്വതി വിദ്യാഭ്യാസത്തിന്റെ പേരില്‍ കുട്ടികളെ വര്‍ഗീയവത്കരിക്കുകയാണ് ഈ മലയോരമേഖലയില്‍ ഉള്‍പ്പടെയെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*