ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പരോള്‍ തടവുകാരന്റെ അവകാശമാണ്. ആര്‍ക്കെങ്കിലും പരോള്‍ നല്‍കുന്നതില്‍ സിപിഐഎം ഇടപെടാറില്ലെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.
പരോള്‍ തടവുകാരന്റെ അവകാശമാണെന്ന എം വി ഗോവിന്ദന്റെ മറുപടിയിലൂടെ വിഷയത്തിലെ സിപിഐഎം നിലപാട് വ്യക്തമാണ്. പി ജയരാജനെ പോലെ നേരിട്ടുള്ള ന്യായീകരണം ഇല്ലെങ്കിലും, കൊടി സുനി സേഫാണെന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം നല്‍കുന്ന സന്ദേശം.
കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ സര്‍ക്കാരിനെയും, സിപിഐഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രം രംഗത്തുവന്നു. പരോള്‍ നല്‍കിയതില്‍ ഒരു അപരാധവും സിപിഐഎം കാണുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു എന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. മനുഷ്യാവകാശത്തിന്റെ പേരില്‍ ക്രിമിനലുകള്‍ക്ക് നാട്ടിലിറങ്ങി സൈ്വര്യ വിഹാരം നടത്താന്‍ സാഹചര്യം ഉണ്ടാക്കുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി. അതേസമയം വിഷയത്തില്‍ പ്രതിപക്ഷം കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഒരുങ്ങുകയാണ്.
Be the first to comment