പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ പ്രശ്നങ്ങളും പാർട്ടിയും സർക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ പറ‍ഞ്ഞു.

പിവി അൻവറിന്റെ വിമർശനം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ടതോടെ പാർട്ടി പ്രതിരോധത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കും  എതിരെയാണ് പി.വി അൻവറിന്റെ ആരോപണങ്ങളത്രയും ഉയർന്നത്. 

ഇടതുമുന്നണിയുടെ എംഎൽഎആയ പി.വി.അൻവർ ലക്ഷ്യം വെയ്ക്കുന്നത് പി.ശശിയെയും ക്രമസമാധാനം ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെയുമാണ്.

അതീവ ഗൗരവത്തിലുള്ള ആരോപണങ്ങൾ ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരണത്തിന് തയ്യാറായിട്ടില്ല. ആഭ്യന്തരവകുപ്പിനെ ആകെ പ്രതിസന്ധിയിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ച പി.വി.അൻവറിനെ വിലക്കാൻ സിപിഐഎം നേതൃത്വവും മുഖ്യമന്ത്രിയും ഇതുവരെ തയ്യാറായിട്ടില്ല. പോളിറ്റിക്കൽ സെക്രട്ടറിയെയും, എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകൾ ഏൽപ്പിച്ചതെന്നും അത് കൃത്യമായി ചെയ്തില്ലെന്നായിരുന്നു പിവി അൻവറിന്റെ വിമർശനം.

Be the first to comment

Leave a Reply

Your email address will not be published.


*