
ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ എംവിഡിയുടെ നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ അബ്ദുൽ അസീസാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. അബ്ദുള്‍ അസീസിന്‍റെ ലൈസന്‍സ് എംവിഡി ആറു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.
കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിന്‍റെ ഇടയ്ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ബസിലെ യാത്രക്കാരി പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് ഡ്രൈവര്‍ക്കെതിരെ എംവിഡി നടപടിയെടുത്തത്.
Be the first to comment