
മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിൽ ഏറ്റവും ഹൈപ്പിൽ എത്തുന്ന മോഹൻലാൽ ചിത്രം എമ്പുരാനിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസ് ചെയ്തു. സജനചന്ദ്രൻ എന്ന കഥാപാത്രം, കേരളം രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നൊരു രാഷ്ട്രീയ നേതാവ് ആണ് എന്നാണ് സൂരജ് വെഞ്ഞാറമൂട് പറഞ്ഞിരിക്കുന്നത്.
ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം അഭിനയിക്കുമ്പോൾ ലൂസിഫർ എന്ന ചിത്രത്തിലെ തന്റെ അഭാവം ഒരു കുറവാണ് എന്ന് പ്രിത്വിരാജിനോട് താൻ പറഞ്ഞു, എമ്പുരാനിൽ ആ കുറവ് നികത്തണം എന്നും പ്രത്യേകം ആവശ്യപ്പെട്ടിരുന്നു, പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം പൃഥ്വിരാജ് വിളിച്ചിട്ട് ആ കുറവ് താൻ നികത്താൻ പോകുന്നുവെന്ന് അറിയിച്ചു, അങ്ങനെയാണ് താൻ എമ്പുരാനിൽ എത്തുന്നത് എന്ന് സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു.

എമ്പുരാന്റെ ഡബ്ബിങ്ങിന് ശേഷം അടുത്തിടെ ഒരു അഭിമുഖത്തിൽ സൂരജ് വെഞ്ഞാറമ്മൂട് ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. “ജങ്കിൾ പൊളിയാണ് പൃഥ്വിരാജ് പൊളിച്ചിരിക്കുന്നത്, അദ്ദേഹം ഇന്ത്യയ്ക്ക് തന്നെ അഭിമാനം ആണ്” സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു.
ചിത്രത്തിൽ മണിക്കുട്ടൻ അവതരിപ്പിക്കുന്ന മണി എന്ന കഥാപാത്രം സുരാജിന്റെ സജനചന്ദ്രൻ എന്ന കഥാപാത്രത്തിന്റെ സന്തത സഹചാരിയാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാർച്ച് 27 വേൾഡ് വൈഡ് റിലീസ് ചെയ്യുന്ന എമ്പുരാൻ ഈ വർഷം ഏറ്റവും അധികം പ്രതീക്ഷയുള്ള 10 ഇന്ത്യൻ ചിത്രങ്ങളുടെ IMDB ലിസ്റ്റിൽ ഇടം നേടിയ ഏക മലയാള ചിത്രമാണ്.
Be the first to comment