
വീണാ വിജയന് പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകൾ എന്ന പേരിലെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി.SFIO കുറ്റപത്രം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിക്ക് നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമുണ്ട്. ഞങ്ങൾ ഇട്ടാൽ ബെർമുഡ നിങ്ങൾ ഇട്ടാൽ നിക്കർ എന്ന നിലപാടാണ് CPIM സ്വീകരിക്കുന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വഖഫിൽ രാഹുൽ മുൻകൈ എടുത്തതാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നത്. രാഹുൽ സംസാരിച്ചില്ല എന്ന് ആക്ഷേപിക്കുന്നത് സദുദ്ദേശപരമായ വിമർശനമായി കാണുവാൻ സാധിക്കില്ല. പ്രധാനമന്ത്രി എന്ത് കൊണ്ട് പങ്കെടുത്തില്ല.
വഖഫ് ഭേദഗതി നിയമം മത ന്യൂനപക്ഷങ്ങൾക്ക് എതിരാണ്. വഖഫിൽ പ്രതിപക്ഷത്തിൻ്റെ പൊതു നിലപാട് എതിർക്കണം എന്നായിരുന്നു. ഇൻഡ്യ മുന്നണി യോഗത്തിൽ കേരളത്തിലെ നേതാക്കൾ മുനമ്പം വിഷയം ഉയർത്തി കാട്ടി. മുനമ്പം വിഷയം പരിഹരിക്കാൻ ഒരുമിച്ച് നിൽക്കുമെന്ന് ഇൻഡ്യ മുന്നണി തീരുമാനിച്ചു.
എം വി ഗോവിന്ദൻ്റെ പ്രതികരണം സ്വാഗതാർഹം. കോൺഗ്രസും ഇടത് പാർട്ടികളും ഒറ്റക്കെട്ടായി നിന്നാണ് ബില്ലിനെ എതിർത്തത്. വിയോജിപ്പ് പ്രകടിപ്പിച്ചാൽ തെരുവിൽ കയ്യേറ്റം ചെയ്യുമെന്ന് സന്ദേശമാണ് ബിജെപി നൽകുന്നത്. മുനമ്പത്തെ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നു. തെറ്റായ പ്രചാരണമാണ് പക്ഷെ നടക്കുന്നത്.
പാർലമെന്റ് അംഗങ്ങളുടെ വസതിയിലേക്ക് ബിജെപി മാർച്ച് നടത്തി. എതിർത്താൽ തെരുവിൽ കൈകാര്യം ചെയ്യും എന്നത് എന്ത് ജനാധിപത്യമാണ് എന്ന് രാജീവ് ചന്ദ്രശേഖർ പറയണം. ബിജെപിയുടെ നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയണം. ഒരു വശത്തു ക്രൈസ്തവരെ സംരക്ഷിക്കുവാൻ വേണ്ടി ബില്ല് കൊണ്ടുവന്നു പറയുമ്പോൾ, മറുവശത്ത് ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങൾ ബിജെപി അഴിച്ചു വിടുന്നു. ഫാസിസ്റ്റ് പ്രവണതകൾ ഇതാണ്. വിയോജിപ്പിൻ്റെ രാഷ്ട്രീയം ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു.
ദുഷ്ടലാക്കോടെ ചില മാധ്യമങ്ങൾ പ്രവർത്തിക്കുന്നു. മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിന് വിശ്വാസത കുറയുന്നു. അത് കൊണ്ടാണ് സുരേഷ് ഗോപി പോലെയുള്ളവർ മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിക്കുന്നത്. ഓരോ ചാനലിനും ഓരോ രാഷ്ട്രീയ താൽപ്പര്യമെന്ന് എൻ കെ പ്രേമചന്ദ്രൻ വിമർശിച്ചു. അതിന്റെ ഭാഗമാണ് രാഹുൽ ഗാന്ധി വഖഫ് ബിൽ ദിവസം സഭയിൽ വന്നില്ല എന്ന് ചില മാധ്യമങ്ങൾ വാർത്ത കൊടുത്തതെന്നും എൻ കെ പ്രേമചന്ദ്രൻ വിമർശിച്ചു.
Be the first to comment