‘കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രത്തിന് നിഷേധാത്മക നിലപാട്, ബജറ്റിൽ അർഹതപ്പെട്ട പ്രാധാന്യം ലഭിക്കണം’; എൻ.കെ പ്രേമചന്ദ്രൻ

കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രത്തിന് നിഷേധാത്മക നിലപാടെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. കേന്ദ്രബജറ്റിൽ റെയിൽവേ, അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളത്തിന് അർഹതപ്പെട്ട പ്രാധാന്യം ലഭിക്കണം. മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് പ്രത്യേക പരിഗണന ഉണ്ടാകുമോ എന്നത് ആശങ്കയോടെ തന്നെയാണ് നോക്കുന്നതെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു

വഖഫ് ബില്ലിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത് ഏകപക്ഷീയമായ നിലപാടാണ്. പ്രതിപക്ഷത്തിന്റെ ഒരു ഭേദഗതി പോലും ഉൾക്കൊള്ളാൻ തയ്യാറായില്ലെന്നും എൻ കെ പ്രേമചന്ദ്രൻ  പറഞ്ഞു.ബജറ്റ് സമ്മേളനം തടസ്സം കൂടാതെ നടക്കണം എന്നുള്ള പൊതു നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള അവസരം പ്രതിപക്ഷത്തിന് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മയുടെ വർധനവാണ് ഇന്ന് രാജ്യം അഭിമുഖീകരിക്കുന്നത്. സമ്പത്ത് വ്യവസ്ഥ വലിയ തകർച്ചയെ നേരിടുന്നു. അടിസ്ഥാന ജീവൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി മാറുന്നു.ചർച്ചകൾക്ക് പരിമിതമായ അവസരങ്ങൾ മാത്രമാണ് പ്രതിപക്ഷത്തിന് നൽകുന്നത്. സർവ്വകക്ഷിയോഗത്തിൽ ഈ ആവശ്യമാണ് ഉന്നയിച്ചത്. വിയോജിപ്പിന്റെ സ്വരം ഉൾക്കൊള്ളാൻ ബിജെപി തയ്യാറാകുന്നില്ല. ക്രിയാത്മകമായ ഭേദഗതികൾ വീണ്ടും പ്രതിപക്ഷം നിർദേശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*