തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് ബ്ലഡ് സെന്ററിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് (എന്‍എബിഎച്ച്) അംഗീകാരം ലഭിച്ചു. കേരളത്തില്‍ ആദ്യമായാണ് മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ചുള്ള ബ്ലഡ് സെന്ററിന്നു പ്രത്യേകമായി എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. ബ്ലഡ് സെന്ററിന്റെ ഗുണമേന്മയെ നിര്‍ണ്ണയിക്കുന്നതാണ് ഈ അംഗീകാരം.
അമല ബ്ലഡ് സെന്ററിന്റെ മികവാര്‍ന്ന സേവനങ്ങെളെയും പരിചയസമ്പന്നരായ സ്റ്റാഫ് അംഗങ്ങളെയും ഗുണമേന്മയേറിയ ഉപകരണങ്ങളെയും രക്തദാന രീതികളെയും പ്രവര്‍ത്തന മികവുകളെയും ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിദഗ്ധര്‍ രണ്ടു ദിവസം വിലയിരുത്തിയാണ് ഈ അംഗീകാരം നല്‍കിയത്. അമല ബ്ലഡ് സെന്ററില്‍ നടന്ന മീറ്റിങ്ങില്‍ അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ സര്‍ട്ടിഫിക്കറ്റ്, ബ്ലഡ് സെന്റര്‍ മേധാവി ഡോ. വിനു വിപിനു കൈമാറി.
ജോയിന്റ് ഡയറക്ടര്‍, ഫാ . ജെയ്‌സണ്‍ മുണ്ടന്‍മാണി, ബ്ലഡ് സെന്റര്‍ ഇന്‍ ചാര്‍ജ്ജ്‌സിസ്റ്റര്‍ എലിസബത്ത് എസ്.എച്ച് എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍ ആകെ 5 ബ്ലഡ് സെന്ററുകള്‍ക്കാണ് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതോടെ, 12 സ്‌കോപ്പ് ഓഫ് സര്‍വീസ് ഉള്‍പെടുത്തി എന്‍എബിഎച്ച് അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യ ബ്ലഡ് സെന്റര്‍ എന്ന പദവിക്ക് അമല ബ്ലഡ് സെന്റര്‍ യോഗ്യത നേടി.
Be the first to comment