കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം; ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം

ലണ്ടൻ: കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജൻസി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകൾ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കാലയളവിൽ ഇന്ത്യയിൽ നിന്ന് ആകെ 3865 സാമ്പിളുകൾ പരിശോധിച്ചു, അവയിൽ 125 സാമ്പിളുകളുടെ ഫലം പോസിറ്റിവായി.

പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തിൽ, പട്ടികയിൽ ഇന്ത്യ 11-ാം സ്ഥാനത്താണ്. എന്നാൽ ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തിൽ പ്രധാന കായിക രാജ്യങ്ങളായ റഷ്യ (85), യുഎസ്എ (84), ഇറ്റലി (73), ഫ്രാൻസ് (72) എന്നിവയേക്കാൾ മുന്നിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

എല്ലാ ഉത്തേജക നിയന്ത്രണ സാമ്പിളുകളുടേയും ഏറ്റവും സമഗ്രമായ അവലോകനമാണ് നാഡയുടെ വാർഷിക പരിശോധനാ കണക്കുകൾ എന്ന് നാഡ ഡയറക്ടർ ജനറൽ ഒലിവിയർ നിഗ്ലി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ കഴിഞ്ഞാൽ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തിൽ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. മൂന്നാമത് കസാഖിസ്താനും നാലാമത് നോർവെയും അഞ്ചാമത് യുഎസ്എയുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*