വൻ നീക്കവുമായി ട്രായ് ; സേവ് ചെയ്യാത്ത നമ്പരില്‍ നിന്നുള്ള കോളിനൊപ്പം പേരും

ഇനി മൊബൈല്‍ ഫോണുകളില്‍ സേവ് ചെയ്യാത്ത നമ്പരില്‍ നിന്ന് കോളു വന്നാലും പേര് കാണാനാകും. നമ്പരിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്‌റേഷന്‍(സിഎന്‍പി) രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).  ആഭ്യന്തര ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കിലുടനീളം കോളര്‍ ഐഡന്‌റിഫിക്കേഷന്‍ സ്ഥിരമായി അവതരിപ്പിക്കുന്നതിനുള്ള അന്തിമ ശിപാര്‍ശകള്‍ ഇന്നലെ പുറത്തിറക്കിയിരുന്നു.  തട്ടിപ്പുകോളുകള്‍ തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കോളര്‍ ഐഡി ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക മാതൃക ട്രായ് കേന്ദ്രത്തിനു നല്‍കിയിട്ടുണ്ട്. എല്ലാ ടെലികോം കമ്പനികള്‍ക്കും ഒരു നിശ്ചിത സമയത്തിനുള്ളില്‍ സേവനം തുടങ്ങുന്നതിന് ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ റെഗുലേറ്ററി ബോഡി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.  ഇത് നടപ്പാകുന്നതോടെ ട്രൂ കോളര്‍ ആപ്പ് ഇല്ലാതെ വിളിക്കുന്നത് ആരാണെന്ന് അറിയാന്‍ സാധിക്കും. ഫോണ്‍കോള്‍ ലഭിക്കുമ്പോള്‍തന്നെ ടെലികോം ഓപ്പറേറ്ററില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേര് കാണിക്കും.

ഉപയോക്താവ് ആവശ്യപ്പെട്ടാല്‍മാത്രം സിഎന്‍എപി പ്രവര്‍ത്തിക്കുന്ന രീതിയിലായിരിക്കും സേവനം.  അജ്ഞാത നമ്പരുകളില്‍നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യുമ്പോള്‍ പലപ്പോഴും തട്ടിപ്പുകോളുകളോ വാണിജ്യ പരസ്യ കോളുകളോ ആയിരിക്കാം.  ഇതുകാരണം പലപ്പോഴും യഥാര്‍ഥ കോളുകള്‍ സ്വീകരിക്കുന്നതില്‍ പലരും വിമുഖത കാണിക്കുന്നതായി ഇതു സംബന്ധിച്ച ശിപാര്‍ശയില്‍ ട്രായ് ചൂണ്ടിക്കാട്ടുന്നു.

എല്ലാ ടെലികോം കമ്പനികള്‍ക്കും ഒരു നിശ്ചിത സമയത്തിനുള്ളില്‍ സേവനം തുടങ്ങുന്നതിന് ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ റെഗുലേറ്ററി ബോഡി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*