രാജ്യത്തെ ഏറ്റവും വിലകൂടിയ സൂപ്പർകാർ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി

ബ്രിട്ടീഷ് സൂപ്പർകാർ നിർമാതാക്കളായ മക്ലാരൻ ഓട്ടോമോട്ടീവ് ഇന്ത്യയിൽ അവതരിപ്പിച്ച ‘മക്ലാരൻ 765 LT സ്പൈഡർ’ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി. കാർ കളക്ടറും സംരംഭകനുമായ നസീർ ഖാനാണ് ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന സൂപ്പർകാർ സ്വന്തമാക്കിയത്. ഇന്ത്യയിൽ ‘മക്ലാരൻ 765 LT സ്പൈഡർ’ വാങ്ങുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം.

ലംബോർഗിനി, ഫെരാരി, റോൾസ്-റോയ്‌സ് എന്നിവയുൾപ്പെടെ നിരവധി വിദേശ കാറുകൾ നസീറിന്റെ ഗാരേജിൽ ഉണ്ടെങ്കിലും മക്ലാരൻ 765 LT സ്പൈഡർ തികച്ചും വ്യത്യസ്തമാണ്. ഒരു ലിമിറ്റഡ് എഡിഷൻ കാറായതിനാൽ ആകെ 765 യൂണിറ്റുകൾ മാത്രമേ നിർമ്മിക്കപ്പെടുകയുള്ളൂ, അതിൽ ഒന്നിനെയാണ് നസീർ സ്വന്തമാക്കിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*