ജമ്മുകശ്മീരിലെ മുഴുവുൻ സ്‌കൂളുകളിലും അസംബ്ലിയിൽ ദേശീയഗാനം നിർബന്ധമാക്കി

ജമ്മുകശ്മീരിലെ മുഴുവുൻ സ്‌കൂളുകളിലും അസംബ്ലിയിൽ ദേശീയഗാനം നിർബന്ധമാക്കി. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. വിദ്യാർത്ഥികൾക്കിടയിൽ ഐക്യവും അച്ചടക്കവും വളർത്തുകയാണ് ലക്ഷ്യമെന്ന് ഉത്തരവിൽ പറയുന്നു. 

പ്രഭാഷകരെ ക്ഷണിക്കുക, പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, മയക്കുമരുന്ന് വിപത്തിനെതിരായി പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങൾ സ്‌കൂളുകളിൽ രാവിലെ അസംബ്ലികളിൽ ഉൾപ്പെടുത്തേണ്ട ചില നടപടികളായി വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു .രാവിലെ അസംബ്ലി 20 മിനിറ്റ് നീണ്ടുനിൽക്കുമെന്നും എല്ലാ വിദ്യാർത്ഥികളും അധ്യാപകരും നിയുക്ത സ്ഥലത്ത് ഒത്തുകൂടണമെന്നും സ്കൂളുകൾക്ക് നിർദ്ദേശം

മഹത്തായ വ്യക്തികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ആത്മകഥകൾ ചർച്ച ചെയ്യാനും സ്‌കൂൾ പരിപാടികളെയും പ്രവർത്തനങ്ങളെയും കുറിച്ച് ദിവസേന പ്രഖ്യാപനങ്ങൾ നടത്താനും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനും പ്രചോദനാത്മകമായ സംഭാഷണങ്ങൾ നടത്താനും അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*