സ്ത്രീ വിരുദ്ധ പരാമർശം; നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ന്യൂഡൽഹി: നടി തൃഷയ്ക്ക് എതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്ന് വനിതാ കമ്മീഷൻ അറിയിച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു വനിതാ കമ്മീഷൻ പ്രതികരണം. നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ നേരത്തെ അറിയിച്ചിരുന്നു. 

വിജയും തൃഷയും അഭിനയിച്ച ‘ലിയോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ തൃഷയ്ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. 350- ഓളം ചിത്രങ്ങളിലഭിനയിച്ചപ്പോൾ നമ്മൾ ചെയ്യാത്തതരം റേപ്പ് സീനുണ്ടോ, ചിത്രത്തിലെ വില്ലൻ വേഷം പോലും തനിക്ക് തന്നില്ല എന്നൊക്കെയാണ് മൻസൂർ അലിഖാൻ പറഞ്ഞത്.

തൃഷ തന്നെയാണ് നടനെതിരേ ആദ്യം ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും അയാളുടെകൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. പിന്നാലെ വ്യാപക പ്രതിഷേധമാണ് മൻസൂർ അലിഖാന്റെ പ്രസ്താവനയിൽ സിനിമാതാരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*