കോട്ടയം: കാരിത്താസ് ആശുപത്രിക്ക് ദേശീയ ഏജന്‍സിയായ എന്‍എബിഎച്ചിന്റെ അംഗീകാരം. ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്ന എന്‍എബിഎച്ചിന്റെ ചാമ്പ്യന്‍സ് ഓഫ് എന്‍എബിഎച്ച് ഡിജിറ്റല്‍ ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡും എന്‍എബിഎച്ച് ഇന്‍ എമര്‍ജന്‍സി മെഡിസിന്‍ അക്രഡിറ്റേഷനുമാണ് കാരിത്താസ ആശുപത്രി സ്വന്തമാക്കിയത്. തെക്കന്‍ കേരളത്തില്‍ എന്‍എബിഎച്ച് ഡിജിറ്റല്‍ ഹെല്‍ത്ത് അക്രഡിറ്റേഷന്‍ നേടിയ ആദ്യ ആശുപത്രിയായി മാറിയതായി കാരിത്താസ് അറിയിച്ചു.
ആരോഗ്യ സംരക്ഷണ പ്രക്രിയകളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കുന്ന ആശുപത്രിക്ക് ആണ് ഈ അംഗീകാരം നല്‍കുന്നത്. ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ എന്‍എബിഎച്ച് സിഇഓ യില്‍ നിന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ബിനു കുന്നത്ത്, ഡോ.അജിത്ത് വേണുഗോപാല്‍ ,ഐ ടി ഹെഡ് വിനോദ്കുമാര്‍ ഇ എസ് എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.
കഴിഞ്ഞ 6 പതിറ്റാണ്ടിലധികമായി തെക്കന്‍ കേരളത്തിലെ ആരോഗ്യ പരിപാലനമേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കാരിത്താസ് ആശുപത്രിയുടെ ഊര്‍ജ്ജസ്വലമായ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അംഗീകാരം കൂടുതല്‍ കരുത്താകുമെന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളുടെ ജീവന് ഏറ്റവും വലിയ പ്രാധാന്യം നല്‍കുന്ന കാരിത്താസ് ആശുപത്രിയുടെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഫാമിലിയിലെ ഓരോ പ്രവര്‍ത്തകര്‍ക്കുമുള്ള അംഗീകാരം കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Be the first to comment