ദേശീയ സമ്മതിദായക ദിനം; ക്വിസ് മത്സരത്തിൽ സി.എം.എസ്. കോളജിലെ സി.കെ. ശ്രീകേഷ് പോറ്റിക്ക് ഒന്നാം സ്ഥാനം

കോട്ടയം: ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിന്റെയും നേതൃത്വത്തിൽ കോളജ്, ഐ.ടി.ഐ. വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സി.എം.എസ്. കോളജിലെ സി.കെ. ശ്രീകേഷ് പോറ്റി ഒന്നാം സ്ഥാനം നേടി. ചങ്ങനാശേരി എസ്.ബി. കോളജിലെ എസ്. ഭാനുലാൽ രണ്ടാംസ്ഥാനവും വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ്. കോളജിലെ അർജുൻ ഹരിദാസ് മൂന്നാംസ്ഥാനവും നേടി. 
ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം സംഘടിപ്പിച്ച മത്സരത്തിൽ ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. വിജയികൾക്കുള്ള സമ്മാനം നാളെ പാമ്പാടി കെ.ജി. കോളേജിൽ നടക്കുന്ന സമ്മതിദായകദിന ജില്ലാ തല പരിപാടിയിൽ വിതരണം ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*