സുഹൃത്തുക്കള്‍ക്കൊപ്പം വര്‍ക്കല കാണാനെത്തി; തിരയില്‍പ്പെട്ട് കോട്ടയം സ്വദേശിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വർക്കല പാപനാശം ഏണിക്കൽ ബീച്ചിൽ തിരയിൽപ്പെട്ട് യുവാവ് മരിച്ചു. നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.  കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10നാണ് സംഭവം. 

തിരയിൽപ്പെട്ട റിയാദിനെ സുഹൃത്തുക്കൾ കരയ്ക്ക് എത്തിച്ച് സിപിആർ നൽകി. അഗ്നിരക്ഷാ സേനയും ടൂറിസം പൊലീസും സ്ഥലത്തെത്തി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസമാണ് റിയാദ് വർക്കലയിൽ എത്തിയത്. കൊച്ചിയില്‍ സൈക്കിള്‍ ഷോപ്പ് നടത്തുകയായിരുന്നു റിയാദ്. 

 

Be the first to comment

Leave a Reply

Your email address will not be published.


*