
അതിരമ്പുഴ: വീഴ്ചയിൽ പരിക്കേറ്റ അബോധാവസ്ഥയിലായ വയോധികനെ നാട്ടുകാർ 108 ആമ്പുലൻസിൻ്റെ സഹായത്താൽ ആശുപത്രിയിലെത്തിച്ചു. അതിരമ്പുഴ പള്ളി മൈതാനത്തെ വെയിറ്റിംഗ് ഷെഡിൽ ഇന്നു രാവിലെ 11 മുതൽ കണ്ടെത്തിയ വയോധികനെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.
പുന്നത്തുറയിൽ നിന്നും കോട്ടയത്തേയ്ക്കു പോവുകയായിരുന്ന സ്വകാര്യ ബസിൽ വന്നിറങ്ങിയ വയോധികനെ വെയിറ്റിംഗ് ഷെഡിനുള്ളിൽ ക്ഷീണിതനായി കാണപ്പെട്ടതിനെ തുടർന്ന് അതിരമ്പുഴ പള്ളി മൈതാനത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് വെള്ളം നല്കുകയും വിവരങ്ങൾ തിരക്കുകയും ചെയ്തു. തുടർന്ന് ഗ്രാമപഞ്ചായത്ത് അതികൃതരേയും ഏറ്റുമാനൂർ പോലീസിലും വിവരം അറിയിച്ചതായും ആരും പ്രതികരിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു.
വെയിറ്റിംഗ് ഷെഡിലെ ബഞ്ചിൽ കിടന്നുറങ്ങിയ വയോധികൻ പിന്നീട് താഴെ വീണ് പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ അതിലെ വന്ന 108 ആമ്പുലൻസിൻ്റെ സഹായം തേടുകയായിരുന്നു. കാഴ്ചയിൽ 65 വയസിനുമേൽ പ്രായം തോന്നും. ചേർപ്പുങ്കൽ സ്വദേശിയാണെന്നാണ് പറയുന്നത്.
Be the first to comment