പ്രകൃതിക്ഷോഭം: അടിയന്തര സഹായം നൽകണമെന്ന് ജോസ് കെ.മാണി എംപി

കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിലും മലയോര പ്രദേശങ്ങളിലും കനത്ത മഴയിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം ഉടൻ എത്തിക്കണമെന്ന് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് റവന്യൂ വകുപ്പുമായും ജില്ലാ ഭരണകൂടവുമായും അദ്ദേഹം ബന്ധപ്പെട്ടു.  ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സാധാരണക്കാർക്കും കർഷകർക്കും ഉണ്ടായിരിക്കുന്നത്. കൃഷിനാശം സംഭവിച്ചവർക്ക് പ്രത്യേക ദുരിതാശ്വാസം നൽകണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*