വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി

വയറിലെ കൊഴുപ്പ് മിക്ക ആളുകളേയും അലട്ടുന്ന പ്രശ്രനമാണ്. കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടരുന്നത് വഴി വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സാധിക്കും. അതിനായി കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കുറഞ്ഞ കലോറിയുള്ളതും പോഷക സമ്പന്നമായ ആഹാരങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതും പ്രധാനമാണ്. വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റ് ചില കാര്യങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.

ആരോഗ്യകരമായ പ്രഭാതഭക്ഷണം

ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നത് വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാൻ സഹായിക്കും. അതിനാൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, അവശ്യ ധാതുക്കൾ തുടങ്ങീ പോഷകങ്ങൾ നിറഞ്ഞ ആഹാരം പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജത്തോടെ ഇരിക്കാനും സഹായിക്കും.

വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കാം

ദിവസവും രാവിലെ എഴുന്നേറ്റാൽ ഉടൻ വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ഊർജ്ജം നിലനിർത്താനും ഭക്ഷണം അമിതമായി കഴിക്കാതിരിക്കാനും സഹായിക്കും.

വ്യായാമം

ശരീരഭാരം കുറയ്ക്കുന്നതിൽ വ്യായാമത്തിന്‍റെ പങ്ക് വളരെ വലുതാണ്. വ്യായാമം ചെയ്യുന്നത് ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന ഫാറ്റ് കത്തിച്ചുകളയാൻ സഹായിക്കും. കൂടാതെ ഹൃദയത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും പതിവായുള്ള വ്യായാമം ഗുണം ചെയ്യും. അതിനാൽ ആഴചയിൽ 150 മിനിട്ടെങ്കിലും വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

നാരുകൾ അടങ്ങിയ ഭക്ഷണം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തണം. ഇത് ദഹനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, ബദാം, ധാന്യങ്ങൾ, എന്നിവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

സമ്മർദ്ദം ഒഴിവാക്കുക

ശരീരഭാരം വർധിക്കാൻ കാരണമാകുന്ന ഒന്നാണ് വിട്ടുമാറാത്ത സമ്മർദ്ദം. ഇത് മനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ദോഷമായി ബാധിയ്ക്കും. അതിനാൽ സമ്മർദ്ദം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. യോഗം, ധ്യാനം എന്നിവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

മദ്യപാനം ഒഴിവാക്കുക

അമിതമായ മദ്യപാനം ശരീരഭാരം കൂടാൻ കാരണമാകും. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് ബാധിക്കും. അതിനാൽ മദ്യപാനം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.

ജങ്ക് ഫുഡ് ഒഴിവാക്കുക

ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. പകരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉലപ്പെടുത്തുക. ആരോഗ്യകരമായ ഭക്ഷണശീലം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*