നാടെങ്ങും പരിസ്ഥിതി ദിനാചരണം

 *   മാലിന്യം വലിച്ചെറിയുന്ന സംസ്കാരം ഉപേക്ഷിക്കണം: മന്ത്രി വി.എൻ.വാസവൻ

 

ഏറ്റുമാനൂർ: മാലിന്യം വലിച്ചെറിയുന്ന സംസ്കാരം ഉപേക്ഷിക്കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയംസോഷ്യൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ  ഉദ്ഘാടനനിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. 

കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു.തോമസ് ചാഴികാടൻ എം.പി,മോൻസ് ജോസഫ് എംഎൽഎ, സി.കെ. ആശ എംഎൽഎ, ജോബ് മൈക്കിൾ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല

ജിമ്മി, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, തുടങ്ങിയവർ പ്രസംഗിച്ചു. മാതൃകാ പരിസ്ഥിതി പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

 

     *   ഹരിത ഗൃഹം പദ്ധതിക്ക് തുടക്കമായി

മാന്നാനം: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി അപ്പർ കുട്ടനാട് വികസന സമിതി സംഘടിപ്പിച്ച ഹരിത ഗൃഹം പദ്ധതി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ചാവറയച്ചൻ നട്ടുവളർത്തി പേരിട്ട പ്രിയോർ മാവിന്റെ തൈ ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജിനു നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി അധ്യക്ഷത വഹിച്ചു. കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ.എമിൽ പുലിക്കാട്ടിൽ, അജി കെ.ജോസ്,ഫാ.ആന്റണി കാഞ്ഞിരത്തികൽ,കുഞ്ഞ് കളപ്പുര, ആർപ്പൂക്കര തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു

 

    *   ശ്രീമൂലം നേച്ചർ ക്ലബ്ബിൻ്റെ പരിസ്ഥിതി ദിനാചരണം

ഏറ്റുമാനൂർ: എസ്എംഎസ് എം പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ശ്രീമൂലം നേച്ചർ ക്ലബ്ബിന്റെയും ഏറ്റുമാനൂർ ഗവണ്മെൻ്റ്  ഗേൾസ് ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.ജി. ശശിധരൻ, സ്കൂൾ ഹെഡ്മാസ്റ്റർ എം.ക്ലമന്റ്, ടി.ജി വിജയകുമാർ, ലൈബ്രറി സെക്രട്ടറി പി.രാജീവ് ചിറയിൽ, എൻ. അരവിന്ദാക്ഷൻ നായർ, എന്നിവർ പ്രസംഗിച്ചു. കെ.ആർ.അനന്ത പത്മനാഭ അയ്യർ, വി.ജെ.ഏബ്രഹാം, പി.ജി.ബാലകൃഷ്ണപിള്ള, ജോജോ ജോർജ് എന്നിവരെ ആദരിച്ചു.

   *   ‘ഹരിത ഭൂമിക്കായ് ‘ പാതയോര കാമ്പയിൻ

ആർപ്പൂക്കര:  ഗവണ്മെൻ്റ് എൽപിജി സ്കൂളിൻ്റെ പരിസ്ഥിതി ദിനാചരണം വേറിട്ട അനുഭവമായി. ‘ഹരിത ഭൂമിക്കായ് ‘ പാതയോര കാമ്പയിൻ നടത്തി.

വഴിയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വിത്ത് പായ്ക്കറ്റുകൾ നൽകിയും വഴിയാത്രക്കാരുടെ കൈവശമുള്ള പ്ലാസ്റ്റിക് കവറിനു പകരം തുണി സഞ്ചികൾ നൽകിയും പരിസ്ഥിതി ദിന സന്ദേശം പങ്കുവച്ചു. പാതയോരത്ത് സ്ഥാപിച്ച ബോർഡിൽ രക്ഷിതാക്കളും കുട്ടികളും വഴിയാത്രക്കാരും ഭൂമിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം കുറിച്ചു. പാതയോരത്ത് ആര്യവേപ്പും പൂച്ചെടികളും നട്ടു. ഹെഡ്മിസ്ട്രസ് ബി.ഉഷാകുമാരി, അധ്യാപകരായ ആർ. ബിനീത, ഡി.വി. ബിന്ദു, വി.ജെ. ഡാരിസ്, പിടിഎ പ്രസിഡൻ്റ് നജ്മ അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

  *    അതിരമ്പുഴ സെൻ്റ് മേരീസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം

അതിരമ്പുഴ: സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. പഞ്ചായത്ത് മെംബർ ബേബിനാസ് അജാസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ലിജി മാത്യു, എംപിടിഎ പ്രസിഡൻ്റ് മഞ്ജു ജോർജ്, ജാസ്മിൻ മാത്യു, ആരഭി കെ.എ. എന്നിവർ പ്രസംഗിച്ചു. ഇസാ ആസിഫ് കവിതയും സ്കൂൾ ഗായക സംഘം പരിസ്ഥിതി ഗാനവും ആലപിച്ചു.പരിസ്ഥിതി ദിന പോസ്റ്റർ രചനാ മത്സരം നടത്തി. ദർശന ദിലീപ്, നന്ദന രാജേഷ്, ശിവരഞ്ജിനി പി.നായർ എന്നിവർ സമ്മാനാർഹരായി.

 

  *   നെഹ്റു കൾച്ചറൽ സൊസൈറ്റി പരിസ്ഥിതി ദിനാചരണം നടത്തി

ഏറ്റുമാനൂർ: നെഹ്റു കൾച്ചറൽ സൊസൈറ്റി പരിസ്ഥിതി ദിനം ആചരിച്ചു. സൊ സൈറ്റി പ്രസിഡന്റ് കെ. മഹാദേവൻ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ബീന ഉദ്ഘാടനം ചെയ്തു. കൗൺസിലറും സൊസൈറ്റി അംഗവുമായ സുരേഷ് ആർ. നായർ, സൊസൈറ്റി സെക്രട്ടറി ജി.ജി.സന്തോഷ് കുമാർ, തോമസ് മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മനോജ്, അശോക് ആർ നായർ, അജിത്ത് ആർ. നായർ, മണി നാരായണൻ, പ്രദീപ്കുമാർ, സൊസൈറ്റി അംഗങ്ങളായ ജോജോ, ജി. അശോക്, രാധാകൃഷ്ണൻ എന്നിവർ എന്നിവർ പ്രസംഗിച്ചു.

 *    അതിരമ്പുഴ സെൻ്റ് അലോഷ്യസ് എൽ പി സ്കൂളിൽ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. മാനേജർ റവ.ഡോ. ജോസഫ് മുണ്ടകത്തിലിന്റെ നേതൃത്വത്തിൽ വ്യക്ഷത്തൈ നട്ടു. ഹെഡ്മിസ്ട്രസ് സുനിമോൾ കെ. തോമസ്, മുൻ ഹെഡ്മാസ്റ്റർ ഏബ്രഹാം ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരും കുട്ടികളും മാതാപിതാക്കളും സംബന്ധിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*