മാന്നാനം: നവകേരളസദസ്സിൽ നിർദ്ദേശങ്ങളും അപേക്ഷകളും നല്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ നല്കുന്നതിന് ഡിവൈഎഫ്ഐ മാന്നാനം മേഖല കമ്മിറ്റി ആരംഭിച്ച ഹെൽപ്പ് ഡെസ്കിൽ തിരക്കേറി. ദിവസേന നിരവധി ആളുകൾ ഹെൽപ് ഡെസ്കിൽ എത്തുന്നുണ്ട്. മേഖല പ്രസിഡൻ്റ് ബിനു ആർ, സെക്രട്ടറി അജിത് മോൻ പി റ്റി, വിഷ്ണു കെ മണി എന്നിവരാണ് നേതൃത്വം നല്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് ഡിസംബർ 12, 13, 14 തീയതികളിലാണ് കോട്ടയം ജില്ലയിൽ നടക്കുന്നത്. 13ന് രാവിലെ 10ന് ഏറ്റുമാനൂർ ഗവ.ബോയ്സ് ഹൈസ് സ്കൂൾ മൈതാനത്താണ് ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലെ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.
Be the first to comment