
ഏറ്റുമാനൂർ: നവകേരള സദസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രത്യേക പരിപാടി ആരോഗ്യ കോൺക്ലേവ് “ആരോഗ്യ കേരളം – ഇന്നലെ,ഇന്ന്, നാളെ ” കോട്ടയം മെഡിക്കൽ കോളേജ് ഗവൺമെൻ്റ് നേഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നാളെ ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും. മുൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ വി വിഗ്നേശ്വരി അദ്ധ്യക്ഷതവഹിക്കും. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ് ശങ്കർ മോഡറേറ്റർ ആയിരിക്കും.
“മികവിൻ്റെ കേന്ദ്രത്തിലേക്കുള്ള നാൾവഴികളിൽ കോട്ടയം മെഡിക്കൽ കോളേജ് “എന്ന വിഷയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ഹൃദയ ശസ്ത്രക്രീയ വിദഗ്ധനുമായ ഡോ. ടി കെ ജയകുമാറും “സാംക്രമിക രോഗങ്ങൾ – പാഠങ്ങൾ ഉൾക്കൊണ്ടു നാം ” എന്ന വിഷയം കോട്ടയം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പും “സമഗ്ര കാൻസർ ചികിത്സ ജനങ്ങളിലേക്ക് ” എന്ന വിഷയം കോട്ടയം മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗം മേധാവി ഡോ.സുരേഷ് കുമാർ കെ യും “കുഞ്ഞുങ്ങളുടെ ആരോഗ്യരംഗം: സാധ്യതകളും വെല്ലുവിളികളും “എന്ന വിഷയം കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ പി ജയപ്രകാശ് എന്നിവർ അവതരിപ്പിക്കും.
കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ബിനു കുന്നത്ത് ,മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജയിംസ് മുല്ലശ്ശേരി, കുഹാസ് ഹോണററി കോ-വൈസ് ചാൻസലർ ഡോ. സി പി വിജയൻ, ഹൃദയ ശസ്ത്രക്രീയ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപുറം, എറണാകുളം രാജഗിരി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.സണ്ണി പി ഒറത്തേൽ, കോട്ടയം ഐ എം എ മുൻ പ്രസിഡൻറ് ഡോ.ബിബിൻ മാത്യു, കോട്ടയം ഗവൺമെൻ്റ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഉഷ വി കെ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അസോസിയേഷൻ പ്രതിനിധി അജയൻ കെ മേനോൻ എന്നിവർക്കൊപ്പം മണ്ഡലത്തിലെ മുൻസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യഷന്മാരും പങ്കെടുക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ സ്വാഗതവും കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസ് മാസ്സ് മീഡിയ ഓഫീസർ ഡോമി ജോൺ നന്ദിയും പറയും.
Be the first to comment