നവകേരളസദസ്സ് കോട്ടയം ജില്ലയിൽ ഡിസംബർ 12 മുതൽ

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് ഡിസംബർ 12, 13, 14 തീയതികളിൽ കോട്ടയം ജില്ലയിൽ നടക്കും. ഡിസംബർ 12 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സ് മുണ്ടക്കയം സെൻ്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിലും വൈകീട്ട് നാലിന് കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സദസ്സ് പൊൻകുന്നം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും വൈകീട്ട് അഞ്ചിന് പാലാ നിയമസഭാ മണ്ഡലത്തിലെ സദസ്സ് പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിലും നടക്കും.

ഡിസംബർ 13 ന് രാവിലെ 10 ന് ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലെ നവകേരളസദസ്സ് ഏറ്റുമാനൂർ ഗവ.ബോയ്‌സ് ഹൈസ്‌കൂൾ മൈതാനത്തും ഉച്ചകഴിഞ്ഞ് മൂന്നിന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സദസ്സ് പാമ്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഗ്രൗണ്ടിലും വൈകുന്നേരം നാലിന് ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തിൽ എസ് ബി കോളേജ് ഗ്രൗണ്ടിലും വൈകീട്ട് ആറിന് കോട്ടയത്ത് തിരുനക്കര മൈതാനത്തും നടക്കും.

കടുത്തുരുത്തി നിയമസഭാ മണ്ഡലം നവ കേരളസദസ്സ് ഡിസംബർ 14 ന് രാവിലെ 11ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിലും വൈക്കം നിയമസഭാ മണ്ഡലത്തിലെ സദസ്സ് ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂ‌ളിലും (ആശ്രമം സ്കൂൾ) നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*