നവകേരളം മാലിന്യ മുക്തി പദ്ധതി; അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു

നവകേരളം മാലിന്യ മുക്തി പദ്ധതിയുടെ ഭാഗമായി നടത്തിയ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ഹരിതസഭ  എം. ജി യൂണിവേഴ്സിറ്റി മുന്‍ പ്രോ വൈസ് ചാന്‍സിലർ പ്രൊഫ. ശ്രീ  സി.റ്റി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്‍റ്  സജി തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ആലീസ് ജോസഫ് സ്വാഗതം ആശംസിച്ചു. എം.ജി. യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റ് ഡയറക്ടർ ശ്രീ ബൈജു കെ.ആര്‍ മുഖ്യ പ്രഭാഷണം നടത്തി. അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോന ചര്‍ച്ച് വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തില്‍ പരിസ്ഥിതി സന്ദേശം നല്‍കി.  ഹരിതസഭയുടെ പ്രതിജ്ഞ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഹരിപ്രകാശ് ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ശ്രീമതി ഫസീന സുധീര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ജെയിംസ് തോമസ് പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്‍റ്  ശ്രീമതി സുമ സജീവ് ഹരിത കര്‍മ്മ സേന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്‍റ് സെക്രട്ടറി ശ്രീമതി അമ്പിളി കെ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു.

യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍, അതിരമ്പുഴ സെന്‍റ് അലോഷ്യസ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ചകള്‍ നടത്തുകയും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ പ്ളാസ്റ്റിക് ഉപയോഗവും അശാസ്ത്രീയ സംസ്കരണവും മൂലം നിത്യ ജീവിതത്തിലും വരും തലമുറയ്ക്കും ഉണ്ടാക്കുന്നതും ഉണ്ടായേക്കാവുന്നതുമായ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളെ പറ്റി വിശദമായ സെമിനാര്‍ അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീമതി മിനി മാത്യു കൃതജ്ഞത അര്‍പ്പിച്ചു. പഞ്ചായത്ത് ജീവനക്കാര്‍ , മറ്റ് വാര്‍ഡ് ജനപ്രതിനിധികള്‍ , സാമൂഹിക സന്നദ്ധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*