നവകേരള സദസ്: കാർഷിക കോൺക്ലേവ് – ചെങ്ങളത്ത്

ഏറ്റുമാനൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനോടനുബന്ധിച്ച് ഏറ്റുമാനൂർ നിയോജക മണ്ഡലം സംഘാടകസമിതി ‘നവകേരളം കർഷകരിലൂടെ’ എന്ന വിഷയത്തിൽ കോൺക്ലേവ് ഇന്ന് നടക്കും. ചെങ്ങളം എസ് എൻ ഡി പി ഹാളിൽ രാവിലെ 10 മുതൽ നടക്കുന്ന കോൺക്ലേവ് സംസ്ഥാന പ്ലാനിംഗ് ബോർഡംഗം ഡോ. ജിജു പി അലക്‌സ് ഉദ്ഘാടനം ചെയ്യും. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. രാജേഷ്, കെ ആർ അജയ്, പി എസ് ഷീനാമോൾ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ കൃഷി ഓഫീസർ പ്രീത പോൾ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ടി. ജ്യോതി, തിരുവാർപ്പ് കൃഷി ഓഫീസർ നസിയ സത്താർ എന്നിവർ പങ്കെടുക്കും.

‘നെല്ല് അധിഷ്ഠിത സംയോജിത കൃഷി സമ്പ്രദായങ്ങൾ കാലാവസ്ഥാനുസൃതകൃഷി രീതിയുടെ പ്രവർത്തനഫലങ്ങൾ’ എന്ന വിഷയത്തിൽ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി ജയലക്ഷ്മി അവതരണം നടത്തും. മരങ്ങാട്ടുപിള്ളി കൃഷി ഓഫീസർ ഡെന്നിസ് ജോർജ് ‘കൃഷിക്കൂട്ടങ്ങളുടെയും എഫ് പി ഒ കളുടെയും ആവശ്യകത നെൽകൃഷി മേഖലയിൽ’ എന്ന വിഷയം അവതരിപ്പിക്കും. ‘കേരസംരക്ഷണം നാളെയുടെ ആവശ്യകത’ എന്ന വിഷയത്തിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ പല്ലവി ആർ നായർ വിഷയാവതരണം നടത്തും. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷേർലി സക്കറിയ മോഡറേറ്ററാകും. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*