നവകേരളസദസ്; ഏറ്റുമാനൂരിൽ വിളംബരജാഥ നടത്തി: വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: നവകേരളസദസ്സിൻ്റെ പ്രചരണാർത്ഥം ഏറ്റുമാനൂരിൽ വിളംബരജാഥ നടത്തി. ഏറ്റുമാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്‌ പരിസരത്ത് നിന്നും ആരംഭിച്ച വിളംബരജാഥ ഏറ്റുമാനൂർ നഗരം ചുറ്റി നവകേരള സദസ്സിൻ്റെ വേദിയായ ഗവ. ബോയ്‌സ്‌ ഹൈസ്കൂൾ മൈതാനത്ത് സമാപിച്ചു. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും അണിനിരന്ന വിളംബരജാഥയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.ജാഥയ്കു മുന്നോടിയായി കെ എസ് ആർ ടി സി സ്റ്റാൻഡിൽ കോളേജ് വിദ്യാത്ഥികളുടെ പ്ലാഷ് മോബൂകളും ഏറ്റുമാനൂരപ്പൻ കോളേജിലെ വിദ്യാർത്ഥികളുടെ ഗാനമേളയും നടന്നു.

സംഘാടക സമിതി ഭാരവാഹികളായ കെ എൻ വേണുഗോപാൽ, ജോസ് ഇടവഴിക്കൽ, ജയിംസ് കുര്യൻ, അഡ്വ.വി ജയപ്രകാശ്, ഇ എസ് ബിജു, അഡ്വ.മഹേഷ് ചന്ദ്രൻ, രാജീവ് നെല്ലിക്കുന്നേൽ, ടി വി ബിജോയി, പി എൻ സാബു.വി കെ പുരുഷൻ, അഡ്വ. പ്രശാന്ത് രാജൻ തുടക്കിയവർ നേതൃത്വം നല്കി. ഗവ.ബോയ്സ് ഹൈസ് സ്കൂൾ മൈതാനത്താണ് അമലഗിരി ബി കെ കോളേജിലെ വിദ്യാർത്ഥിനികളുടെ മെഗാ തിരുവാതിരയും നടന്നു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് ഡിസംബർ 12, 13, 14 തീ യതികളിലാണ് കോട്ടയം ജില്ലയിൽ നടക്കുന്നത്. 13ന് രാവിലെ 10ന് ഏറ്റുമാനൂർ ഗവ.ബോയ്സ് ഹൈസ് സ്കൂൾ മൈതാനത്താണ് ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലെ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*