നവകേരള സദസ്; ഏറ്റുമാനൂർ നിയോജക മണ്ഡലം വിദ്യാഭ്യാസ കോൺക്ലേവ് നാളെ മാന്നാനം കെ ഇ സ്കൂളിൽ

ഏറ്റുമാനൂർ: നവകേരള സദസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രത്യേക പരിപാടി വിദ്യാഭ്യാസ കോൺക്ലേവ് “വിജ്ഞാനകേരളം ഇന്നും നാളെയും” മാന്നാനം കെ ഇ സ്കൂളിൽ നാളെ നടക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന കോൺക്ളേവ് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. സി റ്റി അരവിന്ദ്കുമാർ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റും വിദ്യാഭ്യാസ കോൺക്ലേവ് ചെയർമാനുമായ ജെയിംസ് കുര്യൻ അദ്ധ്യക്ഷത വഹിക്കും. എം ജി യൂണിവേഴ്സ‌ിറ്റി മുൻ വൈസ് ചാൻസിലറും തിരുവനന്തപുരം ത്രെസ്റ്റ് റിസേർച്ച് പാർക്ക് ചെയർമാനുമായ പ്രൊഫ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും.കോട്ടയം എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ബിനു ജോൺ ആമുഖ പ്രസംഗം നടത്തും.

മാന്നാനം ആശ്രമം പ്രയോർ റവ. ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ, മാന്നാനം കെ ഇ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഐസൺ വഞ്ചിപ്പുരയ്ക്കൽ, ഏറ്റുമാനൂർ എ ഇ ഒ ശ്രീജ പി ഗോപാൽ, ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഹേമന്തകുമാർ ആർ തുടങ്ങിയവർ പ്രസംഗിക്കും.മാന്നാനം കെ ഇ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജെയിംസ് മുല്ലശ്ശേരി സിഎംഐ സ്വാഗതവും എം ജി യൂണിവേഴ്‌സിറ്റി ജോയിന്റ് റജിസ്ട്രാറും വിദ്യാഭ്യാസ കോൺക്ലേവ് കൺവീനറുമായ ഹരി പി നന്ദിയും പറയും.

തുടർന്ന് നടക്കുന്ന പാനൽ ചർച്ചയിൽ എം ജി യൂണിവേഴ്‌സിറ്റി റജിസ്ട്രാർ പ്രൊഫ. ബി പ്രകാശ് കുമാർ മോഡറേറ്ററായിരിക്കും. “ഉന്നത വിദ്യാഭ്യാസം; സിലബസ്സ്, സ്വയംഭരണം, പ്രോഗ്രാമുകളുടെ കലോചിതമായ പരിഷ്‌ക്കരണം ” എന്ന വിഷയം എം ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ബയോസയൻസസ്സ് അദ്ധ്യാപകൻ പ്രൊഫ. കെ ജയചന്ദ്രനും “പൊതുവിദ്യാഭ്യാസം; ഘടനാപരമായ മാറ്റങ്ങൾ ” എന്ന വിഷയം എം ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് അദ്ധ്യാപകൻ ഡോ. നൗഷാദ് പി പി യും “പഠനത്തോടൊപ്പം തൊഴിൽ; അക്കാദമിക-സംരംഭക വ്യവസായ സഹകരണം ” എന്ന വിഷയം അമലഗിരി ബി കെ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മിനി തോമസും “വിദേശ വിദ്യാഭ്യാസം; ആകർഷണീയതയും ഭാവി പ്രതിസന്ധിയും എന്ന വിഷയം എം ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് അദ്ധ്യാപകൻ പ്രൊഫ. എം എച്ച് ഇലിയാസും അവതരിപ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*