ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ത്തിലെ നവരാത്രി ഉത്സവം ഇന്നു മുതൽ 13 വരെ വിവിധ കലാപരി പാടികളോടെ ആഘോഷിക്കും.ഇന്ന് രാവിലെ മണിക്ക് നവരാത്രി മണ്ഡപത്തിൽ ദേവസ്വം അഡ്മ‌ി നിസ്ട്രേറ്റീവ് ഓഫിസർ അരവിന്ദ് എസ്.ജി.നായർ ദീപം തെളിയിച്ചു.

വൈകിട്ട് 5.30ന് ഭക്തിഗാനമേള, 7.45ന് ഭരതനാട്യം. നാളെ രാവിലെ 6 ന് ദേവീമാഹാത്മ്യ പാരായണം.വൈകിട്ട് 6.45ന് സംഗീത സദസ്സ്.5ന് രാവിലെ 8.30ന് ദേവീമാഹാത്മ്യ പാരായണം, വൈകിട്ട് : 5.15ന് വയലിൻ വിസ്മയം, 6ന് രാവിലെ 8.30ന് ദേവീമാഹാത്മ്യ പാരായണം, വൈകിട്ട് 5.30 തിരുവാതിരക്കളി, വൈകിട്ട് 6.45ന് തായമ്പക, 7ന് രാവിലെ 6ന് ദേവീമാഹാത്മ്യ പാരായണം, വൈകിട്ട് 6.45ന് സംഗീത സദസ്സ്, ; 8 ന് രാവിലെ 6നു ദേവീമാഹാത്മ്യ പാരായണം, വൈകിട്ട് 6.45 ന് സംഗീത സദസ്സ്, 9ന് രാവി ലെ 6.30 ദേവി മാഹാത്മ്യ പാരായണം.

വൈകിട്ട് 5.15ന് സംഗീത സദസ്സ്, രാത്രി 7ന് ഭരതനാട്യം, 10നു വൈകിട്ട് 6.30 നാണു പൂജ വയ്പ്.ദുർഗാഷ്ടമി ദിവസമായ 11നു വൈകിട്ട് ഏഴിനു കുചേലവൃത്തം കഥകളി.

12നു രാവിലെ 9ന് സാരസ്വത സമൂഹാച്ചന, രാത്രി 7 ന് നൃത്ത സന്ധ്യ. വിദ്യാരംഭ ദിവസമായ 13ന് രാവിലെ 7.30ന് പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയാണ് പ്രധാന പരിപാടികൾ.

Be the first to comment

Leave a Reply

Your email address will not be published.


*