ദുബായില്‍ സ്‌കൈ ഡൈവ് ചെയ്ത് നസ്രിയ

മലയാളികളുടെ പ്രിയങ്കരിയായ നസ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഞൊടിയിടയിലാണ് വൈറലാകാറുള്ളത്. ഇപ്പോള്‍ ദുബായില്‍ അവധി ആഘോഷിക്കുകയാണ് നസ്രിയ. സ്‌കൈ ഡൈവ് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം പങ്കുവെച്ചിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും തമ്മിലുള്ള സ്‌നേഹവും സൗഹൃദവും സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുവരും എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*