എൻസിഇആർടി പുനഃസംഘടിപ്പിക്കണം, അല്ലെങ്കിൽ സപ്ലിമെന്ററി പാഠപുസ്തകം ഇറക്കും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എൻസിഇആർടി സിലബസിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടി മാറ്റിയ സംഭവത്തിയ കേന്ദ്രത്തിനെതിരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എൻസിഇആർടി പുനസംഘടിപ്പിക്കണമെന്ന് വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനങ്ങളിലേയും പ്രതിനിധികളെ ഉൾപ്പെടുത്തി വേണം പുനസംഘടിപ്പിക്കേണ്ടത്. പാഠഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് ബിജെപി അജണ്ട നടപ്പാക്കാൻ കഴിയില്ലെന്നും  ഒന്നും അടിച്ചേൽപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിയോജിപ്പ് പരിഗണിച്ചില്ലെങ്കിൽ സപ്ലിമെൻററി പാഠപുസ്തകം തയ്യാറാക്കുന്നതടക്കം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘എൻസിഇആർടി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ആറാം ക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടിമാറ്റുകയാണ്. ആർഎസ്എസിന്റെയും ബിജെപിയുടെയും അജണ്ട നടപ്പാക്കാനുള്ള ശ്രമമാണിത്. ഒരു തരത്തിലും കേരളം ഇത് അംഗീകരിക്കില്ല. എൻസിഇആർടി തന്നെ പുനസംഘടിപ്പിക്കണമെന്നാണ് ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ ആവശ്യം. മഹാത്മാ ഗാന്ധിയെ ഒഴിവാക്കണമെന്ന് പറഞ്ഞാൽ അത് നടപ്പാക്കണമെന്ന ബാധ്യതയൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. 

Be the first to comment

Leave a Reply

Your email address will not be published.


*