‘പരിശോധിക്കും, വിശദമായി പഠിക്കും; തെറ്റുകൾ തിരുത്തി ശക്തമായി മുന്നോട്ടുപോകും’; സി കൃഷ്ണകുമാർ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർത്ഥി സി ക‍ൃഷ്ണകുമാർ. പരാജയം വിശമായി പഠിക്കുമെന്നും പരിശോധിക്കുമെന്നും സി കൃഷ്ണകുമാർ പറഞ്ഞു. ഒരു തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമല്ല പാലക്കാട്. അടുത്ത മുൻസിപ്പൽ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമുള്ള ആത്മപരിശോധനയുടെ വേദിയായി തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നുവെന്ന് കൃഷ്ണകുമാർ പറയുന്നു.

39,243 വോട്ടാണ് ബിജെപിക്ക് പാലക്കാട് നേടാൻ കഴിഞ്ഞത്. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തില്‌‍ ‍ ഇത് മറികടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുൽ തിരിച്ചെത്തിയെങ്കിലും ബിജെപി തിരിച്ചു പിടിച്ചു. പിന്നീട് കണ്ടത് രാഹുലിന്റെ അപരാജിത കുതിപ്പാണ്. ആറാം റൗണ്ട് മുതലാണ് രാഹുൽ മാങ്കൂട്ടത്തിൽ കളം നിറഞ്ഞത്. പാലക്കാടിന്റെ ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുൽ നേടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*