പട്ന: ബിഹാറിൽ അധികാര മാറ്റത്തിന് പിന്നാലെ സ്പീക്കറെ നീക്കാൻ അവിശ്വസ പ്രമേയവുമായി എൻഡിഎ സർക്കാർ. ആർജെഡി നേതാവ് അവാധ് ബിഹാരി ചൗധരിക്കെതിരെയാണ് നീക്കം. ഇത് സംബന്ധിച്ച് നിയമസഭ സെക്രട്ടറിക്ക് എംഎൽഎമാർ നോട്ടീസ് നൽകി. നിലവിലെ സാഹചര്യത്തിൽ 128 എംഎൽഎമാരുടെ പിന്തുണയുള്ള സർക്കാരിന് അനായാസം സ്പീക്കറെ നീക്കാൻ സാധിക്കും.
ആർജെഡിയും കോൺഗ്രസും ഇടത് പാർട്ടികളും അടങ്ങുന്ന പ്രതിപക്ഷവും നീക്കങ്ങൾ തുടരുകയാണ്. മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ പാർട്ടി ഹിന്ദുസ്ഥാനി അവാം മോച്ചയെ ഇൻഡ്യ മുന്നണിയിൽ എത്തിക്കാനാണ് നീക്കം. മുഖ്യമന്ത്രി സ്ഥാനം ജിതൻ റാം മാഞ്ചിക്ക് സഖ്യം ഓഫർ ചെയ്തു. നിലവിൽ എൻഡിഎയുടെ ഭാഗമാണ് എച്ച് എ എം. എന്നാൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി സമ്പർക്കം തുടരുന്നു എന്നാണ് വിവരം.
Be the first to comment