സഖി കേന്ദ്രത്തില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി ; പതിനാലുകാരിക്കായി തിരച്ചില്‍

പാലക്കാട് : സഖി കേന്ദ്രത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. മണ്ണാര്‍ക്കാട് നിന്നാണ് 17കാരിയെ കണ്ടെത്തിയത്. കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ ഇനി 14-കാരിയെ കൂടിയാണ് കണ്ടെത്താനുള്ളത്. കുട്ടിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സഖി കേന്ദ്രത്തില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ട് മുതലാണ് പെണ്‍കുട്ടികളെ കാണാതായത്. ഇതില്‍ ഒരു കുട്ടി ഇന്നലെ വീട്ടിലെത്തിയിരുന്നു. 17 വയസുകാരിയാണ് വീട്ടിലെത്തിയത്.

വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് മൂന്ന് പേരും പിരിഞ്ഞതായും പെണ്‍കുട്ടി പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*