ഷട്ടർകവല – അരുവാക്കുറിഞ്ഞി റോഡിൽ നടയ്ക്കപ്പാലത്തിനു സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു; ഗതാഗതം പൂർണമായി നിരോധിച്ചു

കോട്ടയം ∙ കാരിത്താസ് ആശുപത്രി ഭാഗത്തുനിന്ന് ഏറ്റുമാനൂർ– മണർകാട് ബൈപാസിലേക്കു പോകുന്ന ഷട്ടർകവല – അരുവാക്കുറിഞ്ഞി റോഡിൽ നടയ്ക്കപ്പാലത്തിനു സമീപം സംരക്ഷണഭിത്തിയുടെ പുനർനിർമാണത്തിനിടെ റോഡ് ഇടിഞ്ഞു. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ അരങ്ങത്ത് കുരിശുപള്ളിക്കു സമീപമാണ് 3 മീറ്ററോളം ടാറിങ് ഉൾപ്പെടെ 20 മീറ്റർ നീളത്തിൽ ഇടിഞ്ഞത്. പഴയ എംസി റോഡിൽ കാരിത്താസ് ഭാഗത്തുനിന്ന് ഏറ്റുമാനൂർ – മണർകാട് ബൈപാസ് റോഡിലേക്കു പ്രവേശിക്കുന്ന റോഡാണിത്. ടോറസ് ലോറികൾ നിരന്തരം ഓടിയതിനാലാണു റോഡിന്റെ സംരക്ഷണഭിത്തി തകരാൻ തുടങ്ങിയതെന്നാണു നാട്ടുകാർ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*