ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക്സ് മെഡലിസ്റ്റുമായ നീരജ് ചോപ്ര ഫൈനലിൽ. ആദ്യ ശ്രമത്തിൽ തന്നെ നീരജ് ഫൈനലുറപ്പിച്ചു. 88.77 മീറ്റർ ദൂരത്തേക്കാണ് താരം ജാവലിൻ എറിഞ്ഞത്. 83 മീറ്ററായിരുന്നു ഫൈനലിൽ പ്രവേശിക്കാനുള്ള ദൂരം. ആദ്യ ശ്രമത്തിൽ ഇതുവരെ ആരും ഈ ദൂരം കടന്നിട്ടില്ല.
അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് ഗ്രൂപ്പിലായി 27 താരങ്ങളാണ് പങ്കെടുക്കുന്നത്. അതിൽ നിന്ന് 12 പേർക്കാണ് ഫൈനലിന് പ്രവേശനമുള്ളത്. ഞായറാഴ്ചയാണ് ജാവലിനിൽ ഫൈനൽ നടക്കുക. ഇന്ത്യൻ സമയം രാവിലെ 11 മണിക്കാണ് ഫൈനൽ.
Be the first to comment