നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഫിന്‍ലന്‍ഡിലെ കുര്‍തനെ ഗെയിംസില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ 86.69 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം. കഴിഞ്ഞ വര്‍ഷം നടന്ന ഗെയിംസില്‍ 86.79 മീറ്റര്‍ എറിഞ്ഞ ചോപ്ര മൂന്നാം സ്ഥാനത്തായിരുന്നു. അതേസമയം ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 37 അംഗ ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തെ നീരജ് ചോപ്ര നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്.

Be the first to comment

Leave a Reply

Your email address will not be published.


*