അതിരമ്പുഴ: തദ്ദേശസ്വയംഭരണ വകുപ്പ് നവകേരള കർമ്മ പദ്ധതി 2, ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ച് നീരുറവ് പദ്ധതി രേഖ പ്രകാശനവും, നീർച്ചാൽ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ തെള്ളകം നീർത്തടത്തിൽപ്പെട്ട മുണ്ടകപ്പാടം തോടില്‍ വച്ച് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് അലീസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അമുത റോയി, ബേബിനാസ് അജാസ്, അസ്സിസ്റ്റന്റ് സെക്രട്ടറി അമ്പിളി കെ., തൊഴിലുറപ്പ് അസ്സിസ്റ്റന്റ് എഞ്ചിനീയർ അശ്വതി ആർ.വി, ഉണ്ണിമായ എ.വി. തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment